പാറ്റൂർ രാധാകൃഷ്ണൻ വികസിത തിരുവനന്തപുരത്തോടൊപ്പം
this regard, BJP State President Rajeev Chandrasekharan met him
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പറ്റൂർ രാധാകൃഷ്ണൻ ഇനി വികസിത തിരുവനന്തപുരത്തോടൊപ്പം.ഇത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻ കൂടിക്കാഴ്ച നടത്തി. കണ്ണമ്മൂല വാർഡിൻ്റെ വികസനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻ്റെ ആശയങ്ങൾ ചർച്ച ചെയ്തു. വികസിത തിരുവനന്തപുരം എന്ന ബി.ജെ.പിയുടെ ലക്ഷ്യവുമായി പൂർണ്ണ സഹകരണമാണ് ഉണ്ടാകുന്ന തന്ന് പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.ഈ വികസന കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങൾക്ക് പുരോഗമനപരമായ പദ്ധതികൾ സാക്ഷാത്കരിക്കുന്നതിനും എല്ലാ വിധ പിന്തുണയും സഹായവും ബി.ജെ.പി.അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു. ഇതിനോടകം തന്നെ പറ്റൂർ രാധാകൃഷ്ണന് ജനപ്രീതി നേടിക്കഴിഞ്ഞതും അദ്ദേഹത്തിനോടുള്ള ആദരവിന് തുല്യമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













