പരവൂർ തെക്കുംഭാഗം സ്കൂളിലെ നവീകരിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

Feb 6, 2026 - 18:57
Feb 6, 2026 - 19:39
 0
പരവൂർ തെക്കുംഭാഗം സ്കൂളിലെ നവീകരിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

*പരവൂർ തെക്കുംഭാഗം സ്കൂളിലെ നവീകരിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം നാടിന് സമർപ്പിച്ചു*

കൊല്ലം:പരവൂർ തെക്കുംഭാഗം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം ജി എസ് ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മണ്ഡലത്തിൽ സ്റ്റേഡിയങ്ങൾ നിർമിക്കാൻ 15 കോടിയിലധികം രൂപ ചെലവഴിച്ചു. ആറ് സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരവൂർ നഗരസഭ ചെയർപേഴ്സൺ ജെ. ജയലാൽ ഉണ്ണിത്താൻ അധ്യക്ഷനായി.

എം എൽ എ ഫണ്ടിൽ നിന്ന് ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പരവൂർ തെക്കുംഭാഗം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മൾട്ടി പർപ്പസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം നിർമിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനായിരുന്നു നിർമാണചുമതല. 

പരവൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ എച്ച്. ആമിന, സ്ഥിരംസമിതി അധ്യക്ഷരായ ബി.സി രഞ്ജിത്ത്, ഗിരിജ പ്രതീപ്, ബി.സുജാത, ആർ. സതീഷ്കുമാർ, എ. റെജില, നഗരസഭ സെക്രട്ടറി എസ്. അബ്ദുൽ സജീം, തെക്കുംഭാഗം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ.എൽ.മായ, പിടിഎ പ്രസിഡന്റ് ടി.എം നഹാസ്, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0