ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രം എൻ്റെ ശമ്പളം; കെ.എസ്.ആർ.ടി.സി.യിൽ മാറ്റത്തിൻ്റെ പാതയെന്ന് മന്ത്രി സി.പി.ജോൺ
ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രം എന്റെ ശമ്പളം; കെ.എസ്.ആർ.ടി.സി.യിൽ മാറ്റത്തിന്റെ പാതയെന്ന് മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം നൽകുന്നത് ഉറപ്പാക്കിയ ശേഷം മാത്രമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി ഉറപ്പുനൽകി. കെ.എസ്.ആർ.ടി.സി.യിൽ നടപ്പിലാക്കുന്ന 'പ്രിയദർശിനി' പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിക്കാവശ്യമായ അധിക തുക സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് കൃത്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













