തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണത്തില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ പൂനം
A young woman named Poonam, who killed a six-year-old girl because she was more beautiful than her, killed her daughter-in-law
സൗന്ദര്യത്തിന്റെ പേരിൽ കൊലപാതകം, അത്തരമൊരു സംഭവമാണ് ഹരിയാനയിലെ പാനിപ്പത്തിൽ നടന്നത്. തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന കാരണത്തില്‍ ആറുവയസ്സുകാരിയായ മരുമകളെ കൊലപ്പെടുത്തി പൂനം എന്ന യുവതി. മരുമകളും സ്വന്തം മകനും ഉള്‍പ്പെടെ നാല് കുട്ടികളെ യുവതി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. വിവാഹച്ചടങ്ങിനിടെ ആറുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. പൂനത്തിന്റെ ഭര്‍ത്താവ് നവീന്റെ ബന്ധുവായ വിധി എന്ന പെണ്‍കുഞ്ഞാണ് വിവാഹ ചടങ്ങിനിടെ കൊല്ലപ്പെട്ടത്. വീടിന്റെ സ്റ്റോര്‍ റൂമിലെ വെള്ളം നിറച്ച ബക്കറ്റില്‍ തല മാത്രം മുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
തന്നെക്കാള്‍ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയില്‍ നിന്നുണ്ടായ അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. 2024 ഓഗസ്റ്റില്‍ തന്നേക്കാള്‍ സൗന്ദര്യമുണ്ടെന്ന് തോന്നിയ സിവാ ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയെയും പൂനം കൊലപ്പെടുത്തി. പൂനം നിലവിൽ അറസ്റ്റിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













