വിഷൻ 203lഅന്താരാഷ്ട്ര കോൺഫ്രൻസിൻ്റെ വെബ്ബ്. സൈറ്റ് മന്ത്രി വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്തു.
ന്യൂസ് ബ്യൂറോ തിരുവനന്തപുരം
വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ വെബ്സൈറ്റ് മന്ത്രി വി. ശിവൻകുട്ടി ലോഞ്ച് ചെയ്തു
വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ വെബ്സൈറ്റ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു.
വിഷൻ 2031 വികനസവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 15 - ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ സംസാരിക്കും.
16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കല്‍ സെഷനുകൾ നടക്കും. വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോൺഫറൻസിൽ നടക്കുക. കോൺഫറൻസിൽ ലോകമെമ്പാടുമുള്ള വിദഗ്ധർക്ക് സംസ്ഥാനം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനും മുന്നോട്ടുള്ള വികസനപാതയെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും വേദിയൊരുക്കും. സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













