പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങൾക്കും പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ.എൻ.ബാലഗോപാൽ

Feb 14, 2026 - 19:31
Feb 14, 2026 - 19:54
 0
പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങൾക്കും പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ.എൻ.ബാലഗോപാൽ

പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങൾക്കും പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ.എൻ ബാലഗോപാൽ

കൊട്ടാരക്കര:ആധുനിക വ്യവസായങ്ങളോടൊപ്പം പരമ്പരാഗത മേഖലയ്ക്കും കൃഷിയ്ക്കും പ്രാധാന്യം നൽകിയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ 2026- 27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ വികസന സെമിനാർ പഞ്ചായത്ത്‌ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊട്ടാരക്കരയുടെ പ്രധാന വികസന കേന്ദ്രമായി നെടുവത്തൂർ മാറി.

സോഹോയുടെ ഐ ടി പാർക്ക് നെടുവത്തൂരിൽ പ്രൊഫഷണൽ നികുതി വർധനവ് ഉണ്ടാക്കി. 

പരമ്പരാഗത മേഖലയിലെ തൊഴിൽ സംരക്ഷണത്തിന് ഉന്നതികളിൽ തൊഴിൽ പരിശീലന പരിപാടികൾ നടപ്പാക്കി. അംഗീകൃത യുവജന ക്ലബ്ബുകളുടെ പ്രവർത്തനത്തിന് ഓരോ വർഷവും 10,000 രൂപ ധനസഹായം നൽകും. കാർഷിക മേഖല നേരിടുന്ന വന്യ മൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

 കേരളത്തിലെ രണ്ട് ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രികളിലൊന്നായ കൊട്ടാരക്കര ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. വെളിയം, മൈലം പഞ്ചായത്തുകളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ മാർക്കറ്റുകൾ നിർമിക്കുന്നതിന് പണം അനുവദിച്ചു. എഴുകോൺ, കലയപുരം എന്നിവിടങ്ങളിൽ മാർക്കറ്റ് നിർമാണം തുടരുന്നു. 3.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പണയിൽ- പാറമുക്ക് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിദ്യ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ കെ.എസ് അമൃത കരട് പദ്ധതി അവതരിപ്പിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ 2026- 27 വർഷത്തെ കരട് പദ്ധതിരേഖ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ, കൊല്ലം ജില്ലാപഞ്ചായത്ത് അംഗം കെ.എസ് ഷിജുകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി.സന്തോഷ്‌കുമാർ, ആർ.പ്രശാന്ത്, എൽ.ഷൈലജ, സ്ഥിരംസമിതി അധ്യക്ഷരായ സുജ ശ്രീകുമാർ, അജിത ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ സന്തോഷ് കുളങ്ങര,സി.മിനി, കെ.ജയന്തി, എം.സി രമണി, ജി.ഉണ്ണികൃഷ്ണ‌പിള്ള, വിദ്യാ വിജയൻ, എസ്.സുനീഷ്, ബി.സന്ധ്യ, ജലജാ സുരേഷ്, കെ.ഉണ്ണികൃഷ്‌ണപിള്ള, ആർ.സുധാകരൻ നായർ, ജോഷ്‌ന ജോൺസൺ, ബി.അനിൽകുമാർ, ഡി.അനിൽകുമാർ, സെക്രട്ടറി പി.എൽ ബിനു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആനക്കോട്ടൂർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0