ജനഭൂമി ന്യൂസിന്റെ പ്രവർത്തനത്തിന് മാനേജിങ് ഡയറക്ടർ രതീഷ് കൃഷ്ണ നവമാധ്യമ പുരസ്കാരത്തിനർഹനായി

Managing Director Ratheesh Krishna was awarded the New Media Award for the work of Janabhoomi News

Mar 5, 2026 - 15:01
Mar 5, 2026 - 17:44
 0
ജനഭൂമി ന്യൂസിന്റെ പ്രവർത്തനത്തിന് മാനേജിങ് ഡയറക്ടർ  രതീഷ് കൃഷ്ണ നവമാധ്യമ പുരസ്കാരത്തിനർഹനായി


നവമാധ്യമ രംഗത്ത് സത്യസന്ധമായി വാർത്തകൾ ജനങ്ങളിലെത്തിക്കുകയും നിഷ്പക്ഷവും ധീരവുമായ സമീപനങ്ങൾ സ്വീകരിക്കുന്ന ജനഭൂമി ന്യൂസിന്റെ പ്രവർത്തനത്തിന് മാനേജിങ് ഡയറക്ടർ  രതീഷ് കൃഷ്ണ നവമാധ്യമ പുരസ്കാരത്തിനർഹനായി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നവമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിന് സ്വദേശാഭിമാനി നവമാധ്യമ പുരസ്കാരം ജനഭൂമി ആൻഡ് ഐ ആഡ്സ് ഗ്ലോബൽ എൻ്റ്ർപ്രൈസസ് മാനേജിംഗ് ഡയറക്ടർ രതീഷ് കൃഷ്ണക്ക് കൈമാറി. സാമൂഹിക മുന്നേറ്റ മുന്നണി വാർഷികാഘോഷത്തിന്റെ ഭാഗമായാണ് അവാർഡുകൾ നൽകിയത്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലായിരുന്നു അവാർഡ് ദാന ചടങ്ങ്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കാണ് അവാർഡുകൾ നൽകിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0