ആലപ്പുഴ ജില്ലാ വാർത്ത - കുട്ടനാട് ജലപദ്ധതി.

Feb 3, 2026 - 13:29
 0

കുട്ടനാട് കുടിവെള്ള പദ്ധതി: വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എട്ടുമാസത്തിനകം പൂർത്തിയാകുമെന്ന് ജില്ലാ വികസന സമിതി

ആലപ്പുഴ: കുട്ടനാട് ജലപദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം എട്ടുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ വികസന സമിതിയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ 70 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ട്രാൻസ്ഫോർമർ റൂമിന്റെ പയിലിംഗ് നടപടികൾപുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി.

കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിൽ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയുടെയും നീരേറ്റുപുറം ജലശുദ്ധീകരണശാലയിലെ 30 എം എൽ ഡി പ്ലാന്റ്നിർമ്മാണത്തിന്റെയും പുരോഗതി സംബന്ധിച്ച് തോമസ് കെ. തോമസ് എം എൽ എ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ആണ് ഇക്കാര്യം അറിയിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0