കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കും -മന്ത്രി ബാലഗോപാൽ
ന്യൂസ് ബ്യൂറോ കൊല്ലം.
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി കെ. എൻ ബാലഗോപാൽ
കൊല്ലം/കൊട്ടാരക്കര പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. രണ്ടാലുംമൂട് - പാണ്ടിത്തിട്ട - കളത്തട്ട് - താമരക്കുടി - കലയപുരം വഴി പോകുന്ന മിനി ബസ്സിൻ്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും കലയപുരം വായനശാല ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യവികസന പ്രക്രിയ സർക്കാർ തുടരുകയാണ്. അണത്തറ റോഡ് നവീകരണത്തിന് സർക്കാർ അനുമതിയായി. ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്താനും ബസ് സർവീസുകൾ പ്രവർത്തനക്ഷമമാക്കാനും സാധ്യമായി. റൂട്ട്- ഫ്ലീറ്റ് മാനേജ്മെന്റ് എന്നിവ കേന്ദ്രീകരിച്ച് ബസ് സർവീസുകൾ മെച്ചപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 650 ഓളം പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. സർവീസുകൾ വർധിപ്പിക്കുന്നതിനൊപ്പം വരുമാന വർധനവും ഉറപ്പാക്കിയെന്ന്മന്ത്രി കൂട്ടിച്ചേർത്തു.
പത്തനാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്കും തിരിച്ചുമായി രാവിലെയും വൈകിട്ടുമായാണ് ബസ് സർവീസ്.
കലയപുരം പടിഞ്ഞാറ് വാർഡ് മെമ്പർ ഷീബ അജോയ് അധ്യക്ഷയായി.മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആർ മധു, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













