ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന് - മന്ത്രിമാർ പങ്കെടുക്കും.

Feb 18, 2026 - 05:40
Feb 18, 2026 - 11:58
 0
ജില്ലാതല പട്ടയമേള ഫെബ്രുവരി 26 ന് - മന്ത്രിമാർ പങ്കെടുക്കും.

ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന്; മന്ത്രിമാര്‍ പങ്കെടുക്കും

കൊല്ലം:ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന്. മന്ത്രിമാര്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയില്‍ രണ്ടായിരത്തിലേറെ പട്ടയങ്ങളാണ് വിതരണം ചെയ്യുക. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി എന്നിവര്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളാണ് വേദി. രാവിലെ 10.30 മുതലാണ് പരിപാടികള്‍ക്ക് തുടക്കം. 

അരിപ്പ, കെ ഐ പി, മരവെട്ടിതടം, പത്തനാപുരത്തെ കമുകുംചേരി എന്നീ പ്രദേശങ്ങളിലെ പട്ടയങ്ങളും സുനാമി അതിജീവിതര്‍ക്കായുള്ളവയുമാണ് വിതരണം ചെയ്യുക. എം എല്‍ എമാരായ എം നൗഷാദ്, ജി എസ് ജയലാല്‍, എന്നിവര്‍ക്കൊപ്പം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍കുമാര്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ എം എസ് ഗോപകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കലക്ടറുടെ ചേമ്പറില്‍നിന്ന് പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0