നീയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലം ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ്.

Mar 20, 2026 - 19:55
Mar 21, 2026 - 08:11
 0
നീയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലം ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ്.

കൊല്ലം ജില്ലാ കലക്ടറുടെ വാർത്താ സംഗ്രഹം:

തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം: ജില്ലാ കലക്ടർ

കൊല്ലം:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ-ശ്രവ്യ-നവമാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സെര്‍റ്റിഫിക്കേഷന്‍ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. നിശ്ചിത ഫോമിലാണ് കമ്മിറ്റി മുമ്പാകെ അനുമതി തേടേണ്ടത്. ചട്ടങ്ങള്‍ക്ക് അനുസൃതമായവയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പും തിരഞ്ഞെടുപ്പ് ദിവസവും നല്‍കാനുദ്ദേശിക്കുന്ന അച്ചടിമാധ്യമ പരസ്യങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാണ്, പരസ്യം നല്‍കാന്‍ നിശ്ചയിച്ച തീയതിക്ക് രണ്ടുദിവസം മുമ്പ് അപേക്ഷിക്കണമെന്നും വ്യക്തമാക്കി. 

തിരെഞ്ഞെടുപ്പ് പരസ്യങ്ങളില്‍ പാടില്ലാത്തവ: മറ്റു രാജ്യങ്ങളെ പറ്റിയുള്ള വിമര്‍ശനം, രാജ്യത്തിന്റെ സാമുദായിക-സാമൂഹിക ഐക്യത്തെ ബാധിക്കുന്ന ഉള്ളടക്കം, അപകീര്‍ത്തികരമായ ഉള്ളടക്കം, വ്യക്തിഅധിക്ഷേപം, കോടതിയലക്ഷ്യത്തിന് കാരണമാകുന്ന ഉള്ളടക്കം, രാഷ്ട്രപതി, ജുഡീഷ്യറിക്കെതിരായ ഉള്ളടക്കം, മതസ്ഥാപനങ്ങളുടെ ചിത്രങ്ങളും, മതചിഹ്നങ്ങളും.

പൊതുനിരീക്ഷകരുടെ വിവരങ്ങള്‍; തിരഞ്ഞെടുപ്പ് പരാതികള്‍ നേരിട്ടറിയിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നടപ്പാക്കുന്നത് നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനനങ്ങളുടെ അവലോകനത്തിനും ജില്ലയിലെത്തിയ കേന്ദ്ര പൊതുനിരീക്ഷകരുടെ വിവരങ്ങള്‍ ചുവടെ: 

എസ് ഹോണമ്പ: 8138994729, ദീപക് ആനന്ദ്: 8138944725, കുല്‍ദീപ് ചൗധരി: 8129874725, കെ എ ദയാനന്ദ്: 8137854725. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും നിരീക്ഷകരെ എല്ലാ ദിവസവും നേരിട്ട് പരാതികളറിയിക്കാം.പരാതികള്‍ സ്വീകരിക്കുന്ന സമയവും സ്ഥലവും: എസ് ഹോണമ്പ, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കെ എ ദയാനന്ദ്, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10, ദീപക് ആനന്ദ്, രാവിലെ 11 മുതല്‍ 12 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കുല്‍ദീപ് ചൗധരി, രാവിലെ 11.30 മുതല്‍ 12.30 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിലേക്ക് വാഹനങ്ങള്‍ (ഇന്നോവ ക്രിസ്റ്റ 7 സീറ്റ്, ബൊലേറോ 7 സീറ്റ്, 5 സീറ്റ് വാഹനങ്ങള്‍; 3 വര്‍ഷത്തിലധികം പഴക്കമില്ലാത്തത്) ദിവസവാടകയ്ക്കും, മാസവാടകയ്ക്കും ലഭ്യമാക്കുവാന്‍ വാഹന ഉടമകള്‍/അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും നിര്‍ദിഷ്ടമാതൃകയില്‍ നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 24 രാവിലെ 10 വരെ. ഫോണ്‍: 0474 2793473. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0