കൊല്ലം ജില്ലാ വാർത്തകൾ (പി.ആർ.ഡി)

Feb 4, 2026 - 19:23
 0

പരവൂര്‍ തെക്കുംഭാഗം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ഗ്രൗണ്ട്

ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും*

കൊല്ല:പരവൂര്‍ തെക്കുംഭാഗം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫ്‌ലഡ് ലൈറ്റ് സൗകര്യങ്ങളോട് കൂടി നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി

 അഞ്ച് വൈകിട്ട് 3.30ന് കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ജി എസ് ജയലാല്‍ എം. എല്‍. എ അധ്യക്ഷനാകും. പരവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെ ജയലാല്‍ ഉണ്ണിത്താന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എച്ച് ആമിന, സ്ഥിരം സമിതി അധ്യക്ഷരായ ബി സി രഞ്ജിത്, ഗിരിജ പ്രദീപ്, ബി സുജാത, ആര്‍ സതീഷ് കുമാര്‍, എ റെജില, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ് മനോജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം സൗഹൃദഫുട്‌ബോള്‍-ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടായിരിക്കും.

*ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന്*

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാനയാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളജ് വിദ്യാര്‍ഥികള്‍ക്കുമായുള്ള മത്സരങ്ങളാണിവ.

സ്‌കൂള്‍തല രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതലും കോളജ്തലത്തിലേത് രാവിലെ 11.30 മുതലും തുടങ്ങും.

ജില്ലയിലെ വിജയികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.

ഫൈനലില്‍ കോളജ്തല വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും, മെമന്റോ, പ്രശസ്തിപത്രം എന്നിവയും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല മത്സരവിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനമുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് സംഘാടനം.

*തെളിവെടുപ്പ് യോഗം 7ന്*

  വനം മേഖലയിലെ മിനിമം വേതനഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി ഏഴിന് രാവിലെ 11 ന് പുനലൂര്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ തൊഴിലാളി/തൊഴിലുടമ/ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്*

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഫെബ്രുവരി ആറിന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരിട്ടോ, തപാലിലോ, kscminorities@gmail.com വിലാസത്തിലോ, 9746515133 വാട്‌സ്ആപ്പ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.  

അഭിമുഖം*

പുനലൂര്‍ :സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കോസ്‌മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് കോഴ്‌സില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 7736220294, 7907114230

യോഗം ചേരും

കൊല്ലം താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഏഴിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

*കെല്‍ട്രോണില്‍ മാധ്യമ കോഴ്‌സുകള്‍* 

  കെല്‍ട്രോണില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ബിരുദം/പ്ലസ്ടു. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, പരസ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭ്യമാകും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 13. ഫോണ്‍: 9544958182.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0