കൊല്ലം ജില്ലാ വാർത്തകൾ (പി.ആർ.ഡി)
*ഇ വി എം പ്രവര്‍ത്തനം; പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ സഹായകേന്ദ്രം*
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിവിശദമാക്കുന്ന ഇ വി എം സഹായകേന്ദ്രം തുടങ്ങി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ വി എം പ്രവര്‍ത്തനം സംബന്ധിച്ച സംശയനിവാരണവും വോട്ടിംഗ് ബോധവത്കരണവും ശക്തമാക്കുന്നതിനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം അടുത്തറിഞ്ഞ് വോട്ട്‌രേഖപ്പെടുത്തുന്ന രീതിയാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പ്രവര്‍ത്തനം.
വോട്ടിംഗ് മെഷീന്റെ ഭാഗമായ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വി.വി.പാറ്റ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഇ വി എം വോട്ട് ചെയ്യുന്നതിന് പ്രവര്‍ത്തനസജ്ജമാകും. തുടര്‍ന്ന് ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍ക്ക് നേരെയുള്ള ബട്ടനില്‍ അമര്‍ത്തി വോ ട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്ത ചിഹ്നം വി.വി.പാറ്റില്‍ ദൃശ്യമാകും. വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ രീതിയാണ് ഇങ്ങനെ വ്യക്തമാക്കുന്നത്.
പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തനം. ഉദ്ഘാടന പരിപാടിയില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, ജൂനിയര്‍ സൂപ്രണ്ട് സുരേഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം*
തിരുവനന്തപുരം സര്‍ക്കാര്‍ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ സ്റ്റെനോഗ്രാഫി കോഴ്‌സിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. ബിരുദധാരികള്‍ക്ക് മുന്‍ഗണന. കോഴ്‌സ് കാലാവധി: രണ്ട് വര്‍ഷം. പ്രായപരിധി: 18-35 വയസ്. പ്രതിമാസം 800 രൂപ നിരക്കില്‍ സ്റ്റൈപന്റും, കെഎസ്ആര്‍ടിസി കണ്‍സെഷനും ലഭിക്കും. ജനറല്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് (മലയാളം ആന്‍ഡ് ഇംഗ്ലീഷ്) വിഷയങ്ങള്‍ക്ക് ക്ലാസുകളും നല്‍കും. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 28നകം അപേക്ഷിക്കണം. ഫോണ്‍ : 0471 2543441, 7012135122.
*മെഗാ തൊഴില്‍ മേള*
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഫെബ്രുവരി ഏഴിന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജില്‍ മെഗാ തൊഴില്‍ മേള നടത്തും. ഫോണ്‍: 9947973929.
വാഹനം ആവശ്യമുണ്ട്*
പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഏഴ് സീറ്റോടുകൂടിയ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 16 ഉച്ചയ്ക്ക് ഒന്ന് വരെ സിവില്‍ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 8281999052.
"കരാര്‍ നിയമനം*
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള നെടുങ്ങോലം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എസ്.സി സൈക്കോളജി. കൊല്ലം ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ പ്രവര്‍ത്തിപരിചയം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 10ന് രാവിലെ 9:30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടത്തുന്ന വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8281999052
*കോഴ്‌സ് പ്രവേശനം*
കുളക്കട അസാപ് കേരളയില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു. രജിസ്‌ട്രേഷന്: https://forms.gle/XazbUJJHsqt61tVd6 ഫോണ്‍ : 9495999672.
*ഡിസൈനര്‍ കോഴ്‌സ്*
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യൂസര്‍ എക്‌സ്പീരിയന്‍സ് (യു.എക്‌സ്) ഡിസൈനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എഞ്ചിനിയറിംഗ്/സയന്‍സ് വിഷയങ്ങളിലെ യു.ജി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്: https://forms.gle/kH2ucPm4sz9W6Ghh9 ഫോണ്‍ : 9495999672.
‘പടവുകള്‍’അപേക്ഷ ക്ഷണിച്ചു*
വിധവകളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവരായിരിക്കണം. സമീപത്തെ അങ്കണവാടികളിലും ജില്ലാ ശിശു വികസന ഓഫീസിലും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0474 2992809.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്*
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23 തീയതികളില്‍ കോട്ടയം സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും നാല്, 11, 18 തീയതികളില്‍ പുനലൂര്‍ മിനിസിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ഏഴ്, 21, 28 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 24ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474-2792892.
*മൃഗക്ഷേമ പുരസ്‌കാരത്തിന് അപേക്ഷിക്കാം*
മൃഗക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന മൃഗക്ഷേമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. നിര്‍ദ്ദിഷ്ട ഫോമില്‍ ഫെബ്രുവരി ഏഴിനകം അപേക്ഷ നല്‍കണം. എല്ലാ മൃഗാശുപത്രികളിലും അപേക്ഷാഫോം ലഭിക്കും. ഫോണ്‍: 94951 15809.
മൈ ഭാരത് ബജറ്റ് ക്വസ്റ്റ്*
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ മൈ ഭാരത് ബജറ്റ് ക്വസ്റ്റ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേരാ യുവ ഭാരത്- https://mybharat.gov.in/ പോര്‍ട്ടല്‍ വഴിയാണ് മത്സരം. ആദ്യ ഘട്ടത്തില്‍ കേന്ദ്ര ബജറ്റിനെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തും. വിജയികള്‍ക്ക് ഉപന്യാസ രചന മത്സരത്തിലേക്ക് യോഗ്യത ലഭിക്കും. ഉപന്യാസ രചന മത്സരത്തില്‍ സംസ്ഥാനതല വിജയികളാകുന്നവര്‍ക്ക് കേന്ദ്ര ബജറ്റിനെ ആസ്പദമാക്കി പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദത്തിന് അവസരം ലഭിക്കും. പ്രായപരിധി : 15- 29 വയസ്. ഫോണ്‍: 7558892580.
"പ്രതിഭാ പിന്തുണ പദ്ധതി*
വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രതിഭാധനരായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് മേഖലയില്‍ താമസിക്കുന്നവരായിരിക്കണം. പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ പ്രോജക്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാന പരിധി 300000 രൂപയില്‍ താഴെ) പ്രതിഭ തെളിയിക്കുന്ന രേഖകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഫെബ്രുവരി 10 നകം സമര്‍പ്പിക്കണം. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍. 0474 2794996.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













