കർക്കിടവാവ്: പരാതിരഹിത തീർത്ഥാടനം ഉറപ്പാക്കണം: മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ

Aug 4, 2026 - 08:45
Aug 4, 2026 - 10:30
 0
കർക്കിടവാവ്: പരാതിരഹിത തീർത്ഥാടനം ഉറപ്പാക്കണം: മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ

Karkidavavu-complaintfreepilgrrimageshouldbeensured-MinisterAdv.Bindukrishna

കർക്കിടവാവ് ബലിതർപ്പണം: പരാതിരഹിത തീർത്ഥാടനം ഉറപ്പാക്കണം: മന്ത്രി ബിന്ദുകൃഷ്ണ 

കൊല്ലം:ഓഗസ്റ്റ് 12നു നടക്കുന്ന കർക്കിടകവാവു ബലിതർപ്പണം പരാതിരഹിതമായി നടത്താൻ ഉചിതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് വനിതാ-ശിശുവികസന, തൊഴില്‍, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ. തീർത്ഥാടനം സംബന്ധിച്ച തയ്യാറെടുപ്പുകൾ വിലയിരുത്താൻ ജില്ലാ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുഗമമായി ബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. നിരന്തര നിരീക്ഷണത്തിനു ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കും. പ്രധാന കേന്ദ്രമായ തിരുമുല്ലവാരത്തെ ബലിതർപ്പണ കേന്ദ്രങ്ങളിലുൾപ്പെടെ തിരക്ക്നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മന്ത്രി അറിയിച്ചു. തിരുമുല്ലവാരത്തും കോർപറേഷൻ പരിധിയിലെ മറ്റു ബലിതർപ്പണകേന്ദ്രങ്ങളിൽ വെളിച്ചത്തിനുള്ള സംവിധാനമൊരുക്കാൻ 10 ലക്ഷം രൂപയും തീർത്ഥാടന കേന്ദ്രങ്ങളിലെ റോഡുകളുടെ നവീകരണത്തിന് 3.5 ലക്ഷം രൂപയും കൊല്ലം കോർപറേഷൻ വകയിരുത്തി. ബലിതർപ്പണ കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തങ്ങൾക്ക് 600 ഓളം ജീവനക്കാരെയും നിയോഗിക്കും. ജെ സി വി, ടിപ്പർ ലോറി സംവിധാങ്ങളും ഏർപ്പെടുത്തും. തിരുമുല്ലവാരത്ത് 10 ബയോടോയ്ലറ്റുകളും മറ്റു കേന്ദ്രങ്ങളിൽ 10 വീതവും സ്ഥാപിക്കും. ബലിതർപ്പണ കേന്ദ്രങ്ങളിൽ തടസരഹിത വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് നിർദേശം നൽകി. തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ, ഇടറോഡുകൾ എന്നിവയുടെ ശുചീകരണം ഉറപ്പാക്കണം. തിരുമുല്ലവാരം ക്ഷേത്ര പരിസരവും കുളവും ദേവസ്വം ബോർഡ് ശുചീകരിക്കും. 50 കർമികളും 200 പാരികർമികളെയും ദേവസ്വം ബോർഡ് നിയോഗിക്കും. സ്വകാര്യ കർമികളുടെ രജിസ്‌ട്രേഷൻ ചുമതല എ ഡി എമ്മിനെ ഏൽപിച്ചു. കർമങ്ങൾ ചെയ്യാൻ തീർത്ഥാടകർക്ക് വേണ്ടുന്ന വസ്തുക്കൾ ഉറപ്പാക്കണം. ഹരിതചട്ട പാലനം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. ഭക്തരുടെ സുരക്ഷയ്ക്കായി ടൂറിസം വകുപ്പ് ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കും. വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘങ്ങളെ വിന്യസിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശനമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി അധിക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും നിർദേശമുയർന്നു. 

ജില്ലാ കലക്ടർ ആനി ജൂല തോമസ് അധ്യക്ഷയായി. മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0