ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ
India has become the worlds fourth largest economy surpassing Japan the central government said
ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് കേന്ദ്രസർക്കാർ. ജപ്പാനെ മറികടന്ന് 4.18 ട്രില്യൺ ഡോളർ വിലമതിക്കുന്ന ജിഡിപി ഉയർച്ച മാനദണ്ഡമാക്കിയുള്ള വളർച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജർമനിയെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും കേന്ദ്രം അറിയിച്ചു.ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും തൊഴിലില്ലായ്മ കുറയുകയും കയറ്റുമതി കൂടുകയും ചെയ്യുന്നുവെന്നും സർക്കാർ വ്യക്തമാക്കി. അമേരിക്കയാണ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ. രണ്ടാമതാണ് ചൈന.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













