ഇന്ത്യയും ന്യൂസിലൻഡും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നു

India and New Zealand are set to sign the much awaited free trade agreement

Apr 27, 2026 - 11:16
 0
ഇന്ത്യയും ന്യൂസിലൻഡും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നു

ഇന്ത്യയും ന്യൂസിലൻഡും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നു. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇതിനെ തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന കരാർ എന്നാണ് വിശേഷിപ്പിച്ചത്. കരാറിലൂടെ ഇരു രാജ്യങ്ങളും വലിയ സാമ്പത്തിക സഹകരണമാണ് .പ്രതീക്ഷിക്കുന്നത്. ഇന്ത്യ-ന്യൂസിലൻഡ് എഫ്‌ടി‌എയിൽ 15 വർഷത്തേക്ക് ഇന്ത്യയിൽ ന്യൂസിലൻഡ് നിർദ്ദേശിക്കുന്ന 20 ബില്യൺ ഡോളർ നിക്ഷേപ പ്രതിജ്ഞയും ഉൾപ്പെടുന്നു.

ഇന്ത്യയും ഇൻഡോ-പസഫിക് മേഖലയിലും കൂടുതൽ സജീവമാകാൻ ഇത് സഹായിക്കും, ന്യൂസിലൻഡിന്റെ 95 ശതമാനം  ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും, ഇന്ത്യൻ പ്രൊഫഷണൽസിന് പ്രതിവർഷം 5000 തൊഴിൽ വിസ, കൃഷി, ടെക്സ്റ്റൈൽസ്, ഐടി, ലെതർ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകൾക്ക് വലിയ ഗുണം  ചെയ്യും. ഈ വർഷം അവസാനത്തോടെ കരാർ പ്രാബല്യത്തിൽ വരാനാണ് സാധ്യത. ഈ എഫ്‌ടി‌എ ഏതാനും മാസങ്ങൾക്കുള്ളിൽ ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള ബിസിനസ്സും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾ നികുതിയോ ഇറക്കുമതി തീരുവയോ ഇല്ലാതെ ന്യൂസിലൻഡ് വിപണികളിൽ എത്തും,

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0