എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി

High Court orders removal of Vellappally Natesan from the post of SNDP Yogam General Secretary

Mar 12, 2026 - 15:48
 0
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി


എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രൊഫ. എം.കെ.സാനു മാസ്റ്ററും, എസ്എൻഡിപ് സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്ചചന്ദ്രസേനനും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ  ഉത്തരവ്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നും, ജനറൽ സെക്രട്ടറി പദവിയിൽനിന്നും നീക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൃത്യമായ കണക്കുകൾ ബോധിപ്പിക്കുന്നില്ലെന്നും എസ്എൻഡിപി യോഗത്തിൽ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹർജിയിൽ പരാമർശമുണ്ട്.  വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എന്‍.സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോര്‍ഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ കാര്യം വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0