ജൂൺ 15 മുതൽ ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
Free travel for women in ordinary KSRTC buses from June 15
ജൂൺ 15 മുതൽ ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. ഓർഡിനറി സിറ്റി സർവീസ് ബസുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ് തുടങ്ങിയ ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകില്ല. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നത് കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നതിനാൽ, പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ വിദഗ്ധ സമിതി നിർദേശിക്കുകയായിരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതു വഴി സർക്കാരിന് പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











