ആനക്കള എഴുന്നള്ളിപ്പ് കർശ്ശന നിർദ്ദേശങ്ങൾ നിലവിൽ വന്നു

Elephant procession Strict instructions have come into effect

Dec 26, 2025 - 22:12
Dec 26, 2025 - 22:16
 0
ആനക്കള എഴുന്നള്ളിപ്പ് കർശ്ശന നിർദ്ദേശങ്ങൾ നിലവിൽ വന്നു

തിരുവനന്തപുരം/മലപ്പുറം: ഉത്സവാഘോഷങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിപ്പിന് കർശന നിർദ്ദേശങ്ങൾ നിലവിൽ വന്നു. ഉത്സവ സീസൺ ആരംഭച്ചതിനാൽ ആരാധനാലയങ്ങളിലെ വിശേഷങ്ങൾക്ക് ആനകളെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ കർശനമാക്കി.ഇത്തരം പ്രകടനങ്ങളിലൂടെ ഉത്സവാഘോഷങ്ങളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും നാട്ടാനപീഡനം തടയുന്നതിനും പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് കർശ്ശന തീരുമാനങ്ങൾ നിലവിൽ വന്നത്.2024 വർഷത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആന ഇടഞ്ഞ് ആളുകൾ മരണപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ ആന എഴുന്നള്ളിപ്പിന് നീ യന്ത്ര'ണങ്ങൾ ജില്ലാതല കമ്മിറ്റി കർശ്ശനമാക്കിയിരുന്നു.

ജില്ലാ തലത്തിൽ കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധനാലയങ്ങൾ നടത്തുന്ന ഈ ചടങ്ങുകൾക്ക് അപേക്ഷകൾ അതാത് മാസങ്ങളിൽ കൂടുന്ന ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റികളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമാണ് നടത്തേണ്ടത്. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ആരാധനാലങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. ലംഘിക്കുന്നവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യും. ആനകളും ജനങ്ങളും തമ്മിലുള്ള അകലം ഉറപ്പ് വരുത്തുന്നതിന് വോളണ്ടിയർമാരെ നിയമിക്കണമെന്നതും, ആനകളെ അകാരണമായി പീഡിപ്പിക്കുന്നതും, ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നു വരാനുള്ള സ്ഥലം ഒരുക്കേണ്ടതും സംസന്ധിച്ചുള്ള കർശ്ശന ചട്ടങ്ങൾ ഉൾപ്പടെയുള്ളവ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0