കലാഭവൻ മണിക്ക് സ്മാരകം നിർമിക്കാത്തത് തികഞ്ഞ അവജ്ഞയെന്ന് സംവിധായകൻ വിനയൻ

Director Vinayan says that not building a memorial for Kalabhavan Mani is a complete disgrace

Jan 12, 2026 - 21:28
 0
കലാഭവൻ മണിക്ക് സ്മാരകം നിർമിക്കാത്തത് തികഞ്ഞ അവജ്ഞയെന്ന് സംവിധായകൻ വിനയൻ

കലാഭവൻ വിടപറഞ്ഞിട്ട് 10 വർഷം പിന്നിട്ടിട്ടും നടന് സ്മാരകം നിർമിക്കാത്തത് തികഞ്ഞ അവജ്ഞയെന്ന് സംവിധായകൻ വിനയൻ.  മരിക്കുന്നതിനു മുൻപ് തിരഞ്ഞെടുപ്പുകളിൽ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട്. കാലാവധി തീരുന്നതിനു മുൻപ് എത്രയും വേഗം സർക്കാർ ആ സ്മാരകം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. മണിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് സ്മാരകം പണിയുമെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. എന്നാല് പത്ത് വര്‍ഷത്തിനിപ്പുറവും ആ സ്മാരകം പൂര്‍ത്തിയായിട്ടില്ലെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്. പരാതി വന്നപ്പോള്‍ ആറ് മാസം മുമ്പ് തറക്കല്ലിട്ടു. പിന്നീട് ഒരു അനക്കവുമുണ്ടായില്ലെന്നും വിനയന്‍ ആരോപിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0