തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ച് വീണ്ടും മുഖ്യമന്ത്രി ജോസഫ് വിജയ്
തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ച് വീണ്ടും നടൻ വിജയ്…
തിരുവനന്തപുരം/ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ശ്രദ്ധേയനാകുന്നു. രാഷ്ട്രീയമെന്നത് അധികാരത്തിനോ പണം സമ്പാദിക്കാനോ വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനാണെന്ന് പറഞ്ഞ വിജയ്, അതിന്റെ തെളിവായി വേഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി.
കർഷകർക്ക് വലിയ ആശ്വാസമായി, അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു. അഞ്ച് ഏക്കറിന് മുകളിലുള്ളവർക്ക് 50 ശതമാനം വായ്പ ഇളവും അനുവദിച്ചു.
കർഷക കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സർക്കാർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിത കർഷക തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
തമിഴ് സിനിമാ മേഖലയ്ക്കും ആശ്വാസമായി പുതിയ തീരുമാനം പ്രഖ്യാപിച്ചു. റിലീസ് ചെയ്യുന്ന സിനിമകൾക്ക് ആദ്യ ഒരു ആഴ്ചയിൽ അഞ്ച് ഷോകൾ വരെ നടത്താൻ അനുമതി നൽകി. സിനിമാ മേഖലയിലെ പ്രതിസന്ധി കുറയ്ക്കാനും തീയേറ്ററുകളുടെ വരുമാനം വർധിപ്പിക്കാനുമാണ് ഈ നീക്കം.
നെല്ലിന് ക്വിന്റലിന് ₹3500യും കരിമ്പിന് ടണ്ണിന് ₹4500യും താങ്ങുവില ഉയർത്താനുള്ള തീരുമാനവും കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.
മെയ് 10-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, ഡിഎംകെയും എഐഎഡിഎംകെയും പോലുള്ള വലിയ രാഷ്ട്രീയ ശക്തികളെ മറികടന്ന് 108 സീറ്റുകളുമായി ടിവികെയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി തമിഴ്‌നാട്ടിൽ ചരിത്രം കുറിച്ചു.
“ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കും” എന്ന വിജയ്‌യുടെ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായി മാറുകയാണ്…
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













