സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു

Chief Minister VD Satheesan has submitted a comprehensive white paper on the states finances to the Assembly

Jun 4, 2026 - 16:35
 0
സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു

മുഖ്യമന്ത്രി വിഡി സതീശൻ സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും മുൻ സർക്കാരിൻ്റെ കാലത്തുണ്ടായ വീഴ്ചകളും വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.  കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. മുൻ സർക്കാരിൽ നിന്ന് 48,733 കോടി രൂപയുടെ കുടിശ്ശികകളാണ് പുതിയ സർക്കാരിന് ലഭിച്ചത്. ഇതിൽ 21,670 കോടി രൂപ ഡി.എ കുടിശ്ശികയും, 14,387 കോടി രൂപ ഡി.ആർ  കുടിശ്ശികയുമാണ്. 

മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ധവളപത്രം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനത്തെ ഏര്‍പ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാല്‍ തന്നെ ഇതൊരു ഔദ്യോഗിക രേഖയല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0