തന്റെ വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ചുകൊണ്ട് സിപിഎമ്മിനെതിരെ പ്രസംഗിച്ച് സി സദാനന്ദൻ മാസ്റ്റർ
C Sadanandan Master put his dismembered feet on the table in the Rajya Sabha to protest the attack on him by CPM workers
സിപിഎം പ്രവർത്തകർ തനിക്ക് നേരെ നടത്തിയ ആക്രമണം ചൂണ്ടിക്കാണിക്കാൻ രാജ്യസഭയിൽ തന്റെ വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ചുകൊണ്ട് സിപിഎമ്മിനെതിരെ പ്രസംഗിച്ച് സി സദാനന്ദൻ മാസ്റ്റർ. ഇടത് അംഗങ്ങൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സദാനന്ദൻ മാസ്റ്റർ വെപ്പുകാലുകൾ ഇറക്കിവെച്ചു. പിന്നാലെ സഭയിൽ ഗണഗീതം പാടുകയും ചെയ്തു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗം അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്ന് സദാനന്ദൻ പറഞ്ഞു. മേശപ്പുറത്ത് വെപ്പ്കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഇടത് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സദാനന്ദൻ വെപ്പുകാലുകൾ താഴെയിറക്കി വെച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













