ആറ്റിങ്ങൽ കരാട്ടേ ടിം മെറിറ്റ് ഡേയും നേട്ടങ്ങളുടെ പ്രദർശനവും മാർച്ച് 8 ന്

Mar 5, 2026 - 14:20
Mar 5, 2026 - 14:22
 0

ആറ്റിങ്ങൽ കരാട്ടെ ടീം മെറിറ്റ് ഡേയും നേട്ടങ്ങളുടെ പ്രദർശനവും മാർച്ച് 8-ന്

തിരുവനന്തപുരം:ആറ്റിങ്ങൽ കരാട്ടെ ടീം സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ സെറിമണിയും അച്ചീവ്മെന്റ്സ് എക്സിബിഷനും 2026 മാർച്ച് 8-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണി മുതൽ ആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കായിക നേതാക്കളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

സംസ്ഥാനതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മെഡൽ ജേതാക്കൾക്ക് കാഷ് അവാർഡും സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങൾക്ക് യാത്രാചെലവ് സഹായവും ചടങ്ങിൽ വിതരണം ചെയ്യും. ഇതിന് മൊത്തം ₹1,20,000 രൂപയാണ് ആറ്റിങ്ങൽ കരാട്ടെ ടീം ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ശരീരിക പരിമിതികളെ അതിജീവിച്ച് നടത്തിയ കത്ത പ്രകടനത്തിലൂടെ ശ്രദ്ധേയനായ കരുനാഗപ്പള്ളി സ്വദേശി അമേയറാമിനെയും പരിശീലകൻ സെൻസി നിധീഷിനെയും ചടങ്ങിൽ അനുമോദിക്കുകയും അമേയറാമിന് ക്യാഷ് അവാർഡ് നൽകുകയും ചെയ്യും. 

താരങ്ങൾ സമർപ്പണം, ആത്മനിയന്ത്രണം, പരിശ്രമം എന്നിവയുടെ ഫലമായി നേടിയ മെഡലുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തി നേട്ടങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വരുംകാലങ്ങളിൽ കൂടുതൽ പേർക്ക് കരാട്ടെ രംഗത്ത് മികവ് കൈവരിക്കുന്നതിനുള്ള പ്രചോദനമായി ഈ പരിപാടി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

കായികപ്രേമികളും രക്ഷിതാക്കളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 ആറ്റിങ്ങൽ കരാട്ടെ ടീം

Contact No: 9526412121

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0