ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു.

Jun 26, 2026 - 18:23
Jun 26, 2026 - 18:25
 0
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പുനർജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു.

 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹെഡ്‌മാസ്റ്റർ എം ഗിരീശൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി പി. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിൽ നിന്ന് മുക്തി നേടാനുള്ള മാർഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സിൽ വിശദമായി പറഞ്ഞുകൊടുത്തു.

തുടർന്ന് മഞ്ചേശ്വരം ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ പരിശീലക സുനിത കെ. യുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും ലഹരിയിൽ നിന്ന് അകന്നു നിൽക്കാനും യോഗ എങ്ങനെ സഹായിക്കുമെന്ന് കുട്ടികൾക്ക് പരിശീലനം നൽകി.

സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ പിൻസിപ്പാൾ പി എസ് അരുൺ, കാഞ്ഞങ്ങാട് ഹോമിയോ ആശുപത്രി പുനർജനി കൺവീനർ ഡോ. എം ദീപ്തി, അധ്യാപകരായ സുബിതാശ്വതി, ശ്യാമിത പി പി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി ,സിന്ധു പി രാമൻ, ഏലിയാമ്മ ജോസഫ്, സി എം പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി

 ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും പുനർജനി പദ്ധതിയുടെ ഭാഗമായി സൗജന്യ ലഹരി വിമുക്ത കൗൺസിലിംഗ് നടക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0