ആട് 3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ പത്തൊമ്പതിന് 

Aadu 3 to release worldwide on March 19

Mar 13, 2026 - 20:25
 0
ആട് 3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ പത്തൊമ്പതിന് 

റംസാൻ  ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട്  3 എന്ന ചിത്രം. 
എന്നാൽ പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ കേരളത്തേപ്പോലെ തന്നെ മലയാളമ്പിനിമയുടെ പ്രധാന വരുമാന ശ്രോതസ്സായ ഗൾഫ് രാജ്യങ്ങൾ അശാന്തിയുടെ നിഴലിലായത് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്ക നിലനിന്നു. നിരവധി വമ്പൻ ചിത്രങ്ങളാണ് ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറായി വരുന്നത്..ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു.
എന്നാൽ ഗൾഫ് ജീവിതം സാധാരണ സ്ഥിതിയിലാണെന്നു മനസ്സിലോടെ നേരത്തേ നിശ്ചയിച്ച പ്രകാരം 'ആട്- 3 മാർച്ച് പത്തൊമ്പതിനു തന്നെ  റിലീസ് ചെയ്യുവാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നു.

ഒരു ഫെസ്റ്റിവലിന് ഏറെ ആഘോഷിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെ യാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട് - 3
ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നും  വ്യത്യസ്ഥമായി ഫാൻ്റെ സിയും, റിയലിസവും കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റർടൈനറായി
രിക്കും ഈ ചിത്രം.വലയ മുതൽമുടക്കിലും, താരസമ്പന്നതയിലും ഒരുക്കുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമ്മിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0