ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് കുജിയിൽ 80 സെന്റീമീറ്റർ തീവ്രതയുള്ള സുനാമി തിരമാലകൾ ഉണ്ടായി.
A powerful earthquake in Japan has triggered a tsunami wave of up to 80 centimeters in Kuji
ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് കുജിയിൽ 80 സെന്റീമീറ്റർ തീവ്രതയുള്ള സുനാമി തിരമാലകൾ ഉണ്ടായി. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂകമ്പത്തിന് 40 മിനിറ്റുകൾക്ക് ശേഷം കുജി തുറമുഖത്ത് 80 സെന്റിമീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു.
ഭൂകമ്പത്തെ തുടർന്ന് തീരദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരോട് ഉടൻ തന്നെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്. സുനാമി തിരമാലകൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദ്ദേശം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













