478 സൺ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വച്ച് നടന്നു
The title launch and puja of the film 478 Sun was held in Kozhikode
478 സൺ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വച്ച് നടന്നു. റാസ് മൂവീസും ഈ ഇസഡ് ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന എൽഹാൻ സാക്കി അവതരിപ്പിക്കുന്ന ചിത്രം രചന നടത്തി സംവിധാനം ചെയ്യുന്നത് ക്യാപ്റ്റൻ ബോസ് ആണ്. പ്രശസ്ത സംഗീതജ്ഞനായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമ്മൽ പാലാഴി എന്നിവരുടെ സാന്നിധ്യത്തിൽ പൂജ ചടങ്ങിന് ഭദ്ര ദീപം തെളിയിച്ചു.ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത്. തമിഴ്നാട്ടിലെ ജയിലിൽ നിന്നും ജയിൽ ചാടിയ ഒരു കുറ്റവാളി. അയാൾ എന്തിനുവേണ്ടി ജയിൽ ചാടി. അതിനുത്തരം നൽകുകയാണ് ചിത്രത്തിലൂടെ. അത്യന്തം ജി ജ്ഞാസപരമായ രീതിയിൽ ആണ് കഥ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിലെ പ്രശസ്തനായ നടൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ചന്ദന അരവിന്ദ് നായികയാകുന്നു.വിനീത് തട്ടിൽ,നിർമ്മൽ പാലാഴി, ശ്രീജിത്ത് രവി,നസീർ സംക്രാന്തി, അഷ്റഫ് പവർ സ്റ്റോൺ,ചെമ്പിൽ അശോകൻ,ശിവജി ഗുരുവായൂർ. ലത്തീഫ് കുറ്റിപ്പുറം എന്നിവരെ കൂടാതെ പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













