2026നീയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 59 സ്ഥാനാർത്ഥികൾ

Mar 27, 2026 - 12:40
Mar 27, 2026 - 22:00
 0
2026നീയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 59 സ്ഥാനാർത്ഥികൾ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 59 സ്ഥാനാര്‍ത്ഥികൾ 

കൊല്ലം:നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മത്സര രംഗത്ത് 59 സ്ഥാനാര്‍ത്ഥികള്‍. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂര്‍- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂര്‍- 6, ചടയമംഗലം- 6, കുണ്ടറ- 6, കൊല്ലം – 5, ഇരവിപുരം- 5, ചാത്തന്നൂര്‍- 5 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ളവരുടെ എണ്ണം. ഓരോ സ്ഥാനാർത്ഥിക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചു. മണ്ഡലം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും, ചിഹ്നം എന്നീ ക്രമത്തില്‍ താഴെ നല്‍കുന്നു.

കരുനാഗപ്പള്ളി: 1. വി എസ് ജിതിന്‍ ദേവ് (ബി ജെ പി) – താമര, 2. അഡ്വ. എം എസ് താര (സി പി ഐ)- അരിവാളും നെല്‍ക്കതിരും, 3. സി ആര്‍ മഹേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ, 4. ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, 5. ലത്തീഫ് (എസ് ഡി പി ഐ) – കത്രിക.

ചവറ: 1. കെ. ആർ രാജേഷ് (ബി ജെ പി)- താമര, 2. ഷിബു ബേബി ജോണ്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും, 3. ഡോ. സുജിത് വിജയന്‍ പിള്ള (സ്വതന്ത്രന്‍)- ടെലിഫോണ്‍.  

കുന്നത്തൂര്‍: 1.ഉല്ലാസ് കോവൂര്‍ (ആര്‍ എസ് പി) - മണ്‍വെട്ടിയും മണ്‍കോരിയും, 2. രാജി പ്രസാദ് (ബി ജെ പി) - താമര, 3. കോവൂർ കുഞ്ഞുമോന്‍ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി- ലെനിനിസ്റ്റ് മാര്‍ക്സിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, 4. ടി. ശശിധരന്‍ (എസ് യു സി ഐ – കമ്യൂണിസ്റ്റ്) - മേശ, 5. മാന്തറ വേലായുധന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍

കൊട്ടാരക്കര: 1. അഡ്വ. പി ഐഷ പോറ്റി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ, 2. കെ എന്‍ ബാലഗോപാല്‍ (സി പി ഐ എം)- ചുറ്റിക അരിവാള്‍ നക്ഷത്രം, 3. മാമച്ചന്‍ ഡാനിയേല്‍ (ആം ആദ്മി പാര്‍ട്ടി)- ചൂല്. 4. ആര്‍ രശ്മി (ബി ജെ പി) – താമര, 5. വില്‍ഫ്രഡ് സഖറിയാസ് (ബി എസ് പി) – ആന, 6. ജി സുരേഷ് S/o ടി.പി ഗോപാലകൃഷ്ണ പിള്ള (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ)- ടെലിവിഷന്‍.

പത്തനാപുരം: 1. ജ്യോതികുമാര്‍ ചാമക്കാല (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ, 2. വിപിന്‍ കണികോനത്ത് (ബി എസ് പി) – ആന. 3. അനില്‍ പിള്ള (ട്വന്റി ട്വന്റി) - ചക്ക, 4. കെ ബി ഗണേഷ്കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി) – ടെലിവിഷൻ, 5. അനീഷ് കിളിമാനൂര്‍ (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി) – നകാരം (Nagara), 6. എന്‍. പി ഗണേഷ്കുമാര്‍ S/o പരമു (സ്വതന്ത്രന്‍) - ബുക്ക്, 7. എം. ജ്യോതിഷ്കുമാര്‍ (സ്വതന്ത്രന്‍) – ബാറ്റ്.

പുനലൂര്‍: 1. സി അജയപ്രസാദ് (സി പി ഐ) – ധാന്യക്കതിരും അരിവാളും, 2. ജോസ് സാരാനാഥ് (ബി എസ് പി) - ആന, 3. നൗഷാദ് യൂനുസ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) - ഏണി, 4. നെടുമണ്‍കാവ് ഗോപാലകൃഷ്ണന്‍ (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ) – ടെലിവിഷന്‍, 5. കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്, 6. അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി) - ചക്ക. 

ചടയമംഗലം: 1. ആർ എസ് അരുണ്‍രാജ് (ബി ജെ പി)-താമര 2. ജെ ചിഞ്ചുറാണി (സി പി ഐ)-അരിവാളും ധാന്യകതിരും 3. എം എം നസീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)-കൈ, 4. അജി കടശ്ശേരി (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‍മെന്റ് പാര്‍ട്ടി)-ഓടക്കുഴൽ 5. ഷറഫാത്ത് മല്ലം (എസ് ഡി പി ഐ)-കത്രിക 6. ജി. ജയന്‍ മൂൺലൈറ്റ് ചിതറ (സ്വതന്ത്രന്‍)-ടെലിവിഷൻ. 

കുണ്ടറ: 1. ലതിക ബാലകൃഷ്ണന്‍ (ബി.എസ്.പി) – ആന, 2. പി സി വിഷ്ണുനാഥ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - കൈ, 3. എസ് എല്‍ സജികുമാര്‍ (സി പി ഐ- എം) - ചുറ്റിക അരിവാള്‍ നക്ഷത്രം, 4. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (ബി ജെ പി) – താമര, 5. ആർ രാഹുൽ (എസ് യു സി ഐ-സി) – ബാറ്ററി ടോര്‍ച്ച്, 6. റിയാസ് കണ്ണനല്ലൂര്‍ (സ്വതന്ത്രന്‍)– കത്രിക.

കൊല്ലം: 1. എസ് ജയമോഹന്‍ (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും, 2. ഡോ. പ്രതാപ് കുമാര്‍ എൻ (ബി ജെ പി) - താമര, 3. അഡ്വ. ബിന്ദു കൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ, 4. അഡ്വ. എല്‍ ആര്‍ സിനു (ആം ആദ്മി പാര്‍ട്ടി) – ചൂല്, 5. മൈലാട് സുധന്‍ (ബി എസ് പി) – ആന.ഇരവിപുരം: 1. എം നൗഷാദ് (സി പി ഐ-എം) – ചുറ്റിക അരിവാള്‍ നക്ഷത്രം. 2. അഡ്വ. വിഷ്ണുമോഹന്‍ (ആര്‍ എസ് പി) – മണ്‍വെട്ടിയും മണ്‍കോരിയും, 3. സജി ഡി ആനന്ദ് (ഭാരത ധര്‍മ ജന സേന)- തെങ്ങിന്‍ തോട്ടം, 4. എ നൗഷാദ് S/o അലിയാര് കുഞ്ഞ് (സ്വതന്ത്രന്‍)- ഡിഷ് ആന്റിന. 5. എസ് ആര്‍ ഫിറോസ് (സ്വതന്ത്രന്‍)- വജ്രം. 

ചാത്തന്നൂര്‍: 1. അരുൺ ചാത്തന്നൂര്‍ (ആം ആദ്മി പാർട്ടി) - ചൂൽ, 2. ബി ബി ഗോപകുമാർ (ബി ജെ പി) - താമര, 3. അഡ്വ. ആര്‍ രാജേന്ദ്രന്‍ (സി പി ഐ) - ധാന്യക്കതിരും അരിവാളും, 4. സൂരജ് രവി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ, 5. സിന്ധു പുത്തന്‍കുളം (ഡെമോക്രറ്റിക് ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് പാർട്ടി) – ഓടക്കുഴല്‍. 

പൊതുനിരീക്ഷകരുടെ വിവരങ്ങള്‍; തിരഞ്ഞെടുപ്പ് പരാതികള്‍ നേരിട്ടറിയിക്കാം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നടപ്പാക്കുന്നത് നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനും ജില്ലയിലെത്തിയ കേന്ദ്ര പൊതുനിരീക്ഷകരുടെ വിവരങ്ങള്‍ ചുവടെ:

എസ് ഹോണമ്പ: 8138994725, ദീപക് ആനന്ദ്: 8138944725, കുല്‍ദീപ് ചൗധരി: 8129874725, കെ എ ദയാനന്ദ്: 8137854725. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും നിരീക്ഷകരെ എല്ലാ ദിവസവും നേരിട്ട് പരാതികളറിയിക്കാം. പരാതികള്‍ സ്വീകരിക്കുന്ന സമയവും സ്ഥലവും: എസ് ഹോണമ്പ, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കെ എ ദയാനന്ദ്, രാവിലെ 10 മുതല്‍ 11 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10, ദീപക് ആനന്ദ്, രാവിലെ 11 മുതല്‍ 12 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 9, കുല്‍ദീപ് ചൗധരി, രാവിലെ 11.30 മുതല്‍ 12.30 വരെ, ചിന്നക്കട റസ്റ്റ് ഹൗസ്, റൂം നമ്പര്‍ 10.

തിരഞ്ഞെടുപ്പ് ജോലികള്‍ വിലയിരുത്തി നിരീക്ഷകര്‍

പ്രവര്‍ത്തനങ്ങളില്‍ കൃത്യത ഉറപ്പാക്കി - ജില്ലാ കലക്ടർ

നിയമസഭാതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റനിലയില്‍ തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടം നിര്‍വഹിച്ചു. വിവിധജോലികള്‍ക്കുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. വരണാധികാരികളുടെ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാകുകയാണ്. 

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനങ്ങള്‍ കര്‍ശനമായി പരിശോധിച്ച് നടപടിയെടുക്കുന്നു. മാധ്യമനിരീക്ഷണവും സുശക്തം. കണ്ടെത്തിയ ചട്ടലംഘനങ്ങളില്‍ നടപടിസ്വീകരിച്ചു. പരസ്യങ്ങള്‍ക്കെല്ലാം നിശ്ചിതഅനുമതികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നു. അനധികൃതമായി സ്ഥാപിച്ച പ്രചാരണവസ്തുക്കള്‍ നീക്കം ചെയ്യുന്നത് ത്വരിതപ്പെടുത്തി. സി വിജില്‍ മുഖാന്തിരം ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ മികച്ച പുരോഗതിയുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരനടപടികള്‍ പൂര്‍ത്തിയാക്കുന്നു. പ്രതിദിന അവലോകനം നടത്തിയാണ് ഓരോ തിരഞ്ഞെടുപ്പ് ജോലികളും കൃത്യമെന്ന് ഉറപ്പാക്കുന്നത് എന്നും വ്യക്തമാക്കി. 

കേന്ദ്രനിരീക്ഷകര്‍ വരണാധികാരികളുടേയും നോഡല്‍ ഓഫീസര്‍മാരുടേയും പ്രവര്‍ത്തന റിപോര്‍ട്ട് പരിശോധിച്ച് തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലിയിരുത്തി. സമയബന്ധിതമായി എല്ലാ ജോലികളും നിര്‍വഹിക്കുന്നവെന്ന് ഉറപ്പാക്കുന്നതിനും നിര്‍ദേശം നല്‍കി. 

നിരീക്ഷകരായ എസ് ഹോണമ്പ, ദീപക് ആനന്ദ്, കുല്‍ദീപ് ചൗധരി, കെ എ ദയാനന്ദ, ഭടാനെ സച്ചിന്‍ ഗുലാബ്റാവ്, പോലീസ് നിരീക്ഷകന്‍ പ്രിയബ്രത റോയ്, സബ്കലക്ടര്‍ അഖില്‍ വി. മേനോന്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വോട്ടർ ബോധവൽക്കരണ പരിപാടി 

നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു ശതമാനം പോളിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പ് (SVEEP) പ്രോഗ്രാമിന്റെ ഭാഗമായി പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള വില്ലുമലയിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വില്ലുമല, പെരുവഴികാല, രണ്ടാം മൈൽ എന്നീ ഉന്നതികളെ സംയോജിപ്പിച്ച് വില്ലുമല ഉന്നതിയിൽ ജില്ലാ കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടർമാർക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. ഓരോ വോട്ടും അമൂല്യമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്നും പറഞ്ഞു. ഉന്നതികളിലെ മുഴുവൻ വോട്ടർമാരും പോളിംഗ് ബൂത്തിലെത്തണമെന്ന സന്ദേശം ഊരുമൂപ്പന്മാർക്ക് കൈമാറി. 

അരിപ്പ നഗർ സന്ദർശിച്ച ജില്ലാകലക്ടർ വോട്ടർമാർക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസെടുത്തു. ഊരുമൂപ്പന് സന്ദേശരേഖ കൈമാറി. ജില്ലാ ഭരണകൂടം, പട്ടികവർഗ്ഗ വികസന വകുപ്പ്, കൊട്ടാരക്കര കില (KILA), പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0