സൈക്കോ ത്രില്ലറുമായി പുതുമുഖങ്ങളുടെ ആഹ്ലാദം സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
The second look poster of the psycho thriller Ahladam, starring newcomers, has been released by the team
സൈക്കോ ത്രില്ലറുമായി പുതുമുഖങ്ങളുടെ ആഹ്ലാദം സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽ.എൽ.പി എന്നിവരുടെ ബാനറിൽ നിർമ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ലാദം'. ചിത്രത്തിൻറെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്. സംവിധായകൻ്റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാർ ആലപിച്ചിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













