സുസുക്കി ഹസ്‌ലർ ജപ്പാനിൽ നിർമ്മിച്ച ഒരു കോംപാക്റ്റ് എസ്‌യുവിയാണ്

It is being tested in India, but an official launch has not been announced

Jun 10, 2025 - 11:55
 0
സുസുക്കി ഹസ്‌ലർ ജപ്പാനിൽ നിർമ്മിച്ച ഒരു കോംപാക്റ്റ് എസ്‌യുവിയാണ്

സുസുക്കി ഹസ്‌ലർ എന്നത് ജപ്പാനിൽ നിർമ്മിച്ച ഒരു കോംപാക്റ്റ് എസ്‌യുവിയാണ്, അതിന്റെ അത്യാധുനിക ഫീച്ചറുകൾ കൊണ്ടും ചെറുതായുള്ള വലിപ്പം കൊണ്ടും ഇപ്പോൾ ഇന്ത്യയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നുണ്ട്, എന്നാൽ ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ല. എഞ്ചിൻ ഓപ്ഷനുകൾ: 658സിസി മൂന്ന് സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നു. ഇതിന്റെ നാചുറൽ ആസ്പിരേറ്റഡ് പതിപ്പ് 52 ബി.എച്ച്.പി, ടർബോ പതിപ്പ് 64 ബി.എച്ച്.പി ഉല്പാദിപ്പിക്കുന്നു. സിവിടി ഗിയർബോക്സും ഓൾ വീൽ ഡ്രൈവിന്റെയും ഓപ്ഷനും ഉണ്ട്.

സ്മാർട്ട് ഡിസൈൻ ഉള്ള കാബിൻ. പിന്നിലുള്ള സീറ്റുകൾ കിടക്കയായി പരിവർത്തനം ചെയ്യാവുന്നതാണ്. 7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, 360° ക്യാമറ, പവർ വിൻഡോകൾ, എയർ കണ്ടീഷനിംഗ്, എബിഎസ്, എയർബാഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുൾപ്പെടെയാണ് വണ്ടിയുടെ ഇൻറീരിയർ ഫീച്ചറുകൾ. ഇന്ത്യയിൽ ടെസ്റ്റിംഗ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി ലോഞ്ച് സ്ഥിരീകരിച്ചിട്ടില്ല. മാർത്തി സുസുക്കി ഇപ്പോൾ ബ്രെസ്സ, ഫ്രോൺക്‌സ്, ഗ്രാന്റ് വിറ്റാര തുടങ്ങിയ എസ്‌യുവികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ ഹസ്‌ലറിനും ഇന്ത്യൻ വിപണിയിൽ സാധ്യതകൾ ഉണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0