വീണ്ടും ഭാരതാംബ വിവാദം രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചു മന്ത്രി വി ശിവൻകുട്ടി
Bharatamba controversy again: Minister V Sivankutty boycotts Raj Bhavan program.
വീണ്ടും ഭാരതാംബ വിവാദം രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചു മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയാണ് മന്ത്രി ബഹിഷ്കരിച്ചത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണം ആയിരുന്നു ചടങ്ങ്. ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന് പിന്നാലെ രാജ്ഭവനിലെ പരിപാടി മന്ത്രി വി ശിവൻകുട്ടിയും ബഹിഷ്കരിച്ചിരിക്കുകയാണ്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. നോട്ടീസിൽ പറഞ്ഞിട്ടുള്ളത് ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാർത്ഥനയും മാത്രമാണ്. ശേഷം ഞാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. തുടർന്ന് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തികൊണ്ട് രാജ്ഭവനും കേരള സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം വെച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













