വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനന്തപുരിയെ ജനസാഗരമാക്കി

The mourning procession carrying the mortal remains of former Chief Minister VS Achuthanandan has filled Ananthapuri with people

Jul 22, 2025 - 21:45
Jul 22, 2025 - 21:48
 0
വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനന്തപുരിയെ ജനസാഗരമാക്കി

മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അനന്തപുരിയെ ജനസാഗരമാക്കി. ആയിരക്കണക്കിന് പേരാണ് വിഎസിനെ  കാണാന്‍ ദര്‍ബാര്‍ ഹാളിലെത്തിയത്. രണ്ട് മണിയോടെയാണ് പൊതുദര്‍ശനം അവസാനിപ്പിച്ചത്. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ബസില്‍ ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചു. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച ബസില്‍ ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചു. റോഡിന്റെ ഇരുവശവും നിരവധി പേരാണ് കാത്തുനിന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയാണ് വിലാപയാത്ര മുന്നോട്ടുപോയത്. രാത്രിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. ആലപ്പുഴയില്‍ ജില്ലയില്‍ വിലാപയാത്ര പ്രവേശിക്കുമ്പോള്‍ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആദരമര്‍പ്പിക്കും. ഓച്ചിറ അമ്പലത്തിന്റെ കിഴക്കുവശത്താകും ആദരമര്‍പ്പിക്കുന്നത്. തുടര്‍ന്ന് കെപിഎസി, ജിഡിഎം ഹാള്‍, കരീലക്കുളങ്ങര, നങ്ങ്യാര്‍ക്കുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടിഡി മെഡിക്കല്‍ കോളേജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0