രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു

After several women came out against Rahul, Rahul Mangkootatil resigned as the Youth Congress state president

Aug 21, 2025 - 17:29
 0
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു

നിരവധി സ്ത്രീകള്‍ രാഹുലിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനം രാജിവെച്ചു. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. രാഹുലിനൊപ്പം കോഴിയുടെ ചിത്രം പതിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനുള്ള തെളിവും രാഹുലിനെതിരെ പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. നേതൃത്വം തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍  പ്രതികരിച്ചു. യുവ നടി തന്റെ വളരെ അടുത്ത സുഹൃത്താണ്. അവര്‍ എന്റെ പേര് ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അതിനെ നിയമപരമായി താന്‍ ഉത്തരം നല്‍കുമെന്നും രാഹുല്‍.

ഇന്നത്തെ കാലത്ത് ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടാക്കാം. ഇതിനെല്ലാം ഉത്തരം നല്‍കേണ്ടത് ഗര്‍ഭഛിദ്രം നടത്താന്‍ പരാതി വന്നെങ്കില്‍ മാത്രമാണ്. അപ്പോള്‍ നിയമപരമായി നേരിടാം. രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണെങ്കില്‍ ആ യുവതിയും കുറ്റം ചെയ്തില്ലേ? ഹണി ഭാസ്‌കറിന് അത്തരത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ അവര്‍ ആര് പറഞ്ഞെന്ന് തെളിയിക്കട്ടെ. ഞങ്ങള്‍ മൂന്നുപേരും സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ.
ഹണി ഭാസ്‌കര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ അവര്‍ തെളിയിക്കട്ടെ. മാധ്യമങ്ങള്‍ നിയമവിരുദ്ധമായ പ്രശ്‌നങ്ങളെ കുറിച്ചാണ് ചോദിക്കേണ്ടതെന്ന് രാഹുല്‍ പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0