രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ

kerala minister boycott event over " bharat mata" photo

Jun 6, 2025 - 16:11
 0
രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ. ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു. സിപിഐ രാജ്യസഭാ കക്ഷിനേതാവ് പി.സന്തോഷ് കുമാറാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0