പുറങ്കടലിൽ ചരക്ക് സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503 തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

The police have registered a case in the incident of Singaporean cargo ship Van Hai 503 catching fire in the high seas.

Jun 17, 2025 - 21:08
 0
പുറങ്കടലിൽ ചരക്ക് സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503 തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

പുറങ്കടലിൽ ചരക്ക് സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503 തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കപ്പലിൻ്റെ ഉടമയെയും കപ്പലിൻ്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കടലിൽ അമിത വേഗതയിൽ സഞ്ചരിച്ചതിന് ബിഎൻഎസ് 282 വകുപ്പ് ചുമത്തി. വിഷ പദാർത്ഥങ്ങൾ കൈകാര്യം ചെയ്തതിലെ അശ്രദ്ധയുടെ പേരിൽ ബിഎൻഎസ് സെക്ഷൻ 286, കത്തുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിൽ ബിഎൻഎസ് സെക്ഷൻ 287, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിൽ ബിഎൻഎസ് 288 വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0