നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകന് എബി ടോം സിറിയക് ആണ് വരന്
Actress Grace Antony got married. The groom is music director AB Tom Cyriac
നടി ഗ്രേസ് ആന്റണി വിവാഹിതയായി. സമൂഹമാധ്യമത്തിലൂടെയാണ് ഗ്രേസ് ആന്റണി വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകന് എബി ടോം സിറിയക് ആണ് വരന്. ശബ്ദങ്ങളില്ല, വെളിച്ചങ്ങളില്ല, ആളുകളില്ല, ഒടുവില്‍ ഞങ്ങള്‍ അത് നേടി എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ഗ്രേസിനും എബിക്കും ആശംസകളറിയിക്കുന്നുണ്ട്. 2016 ല്‍ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്സ് തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക്, അപ്പന്, പറന്തു പോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













