തന്റെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്: അമിത് ചക്കാലക്കല്‍
The Customs team is also intensifying its investigation into the first-owner vehicle seized from the state as part of Operation Numkhor
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്തുനിന്ന് ആദ്യമായി പിടിച്ചെടുത്ത ഫസ്റ്റ് ഓണര്‍ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കുകയാണ് കസ്റ്റംസ് സംഘം. എറണാകുളം കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. തന്റെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിച്ചിട്ടുമുണ്ട്. അവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ കസ്റ്റംസ് പത്ത് ദിവസം സമയം നല്‍കിയിട്ടുണ്ടെന്നും അമിത് ചക്കാലക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് അഞ്ച് വാഹനങ്ങള്‍ പണിക്കായി കൊണ്ടുവന്നതാണ്.
അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ല എന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ ഗാരേജില്‍ നിന്ന് പിടിച്ചെടുത്തവയില്‍ ഒരു വാഹനം മാത്രമാണ് തന്റേതെന്ന് നടന് അമിത് ചക്കാലയ്ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്ധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ മാത്രമാണ് തന്റെ വാഹനം. ഭൂട്ടാനില്‍ നിന്ന് നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച 150 ഓളം വാഹനങ്ങളില്‍ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













