ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു: രക്ഷാപ്രവർത്തനം ആരംഭിച്ചു
Plane crashes in Ahmedabad, Gujarat: Rescue operation underway
ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായാണ് വിവരം. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. ബോയിങ് 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0













