ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു
C.P. Radhakrishnan was elected as the new Vice President of India
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ തോല്‍പിച്ചത്. ആകെ രേഖപ്പെടുത്തിയ 767 വോട്ടുകളില്‍ രാധാകൃഷ്ണന്‍ 452 വോട്ടുകള്‍ നേടി. 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് ലഭിച്ചത്. ബിആര്‍എസ്, ബിജെഡി, അകാലിദള്‍ പാര്‍ട്ടികളുടെ എംപിമാര്‍ വിട്ടുനിന്നു. 13 പേരാണ് വോട്ട് ചെയ്യാത്തത്. എന്‍ഡിഎയുടെ 427 എംപിമാര്‍ വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശിയായ സിപി രാധാകൃഷ്ണന്‍ തിരുപ്പൂരിലാണ് ജനിച്ചത്. 1957 ഒക്ടോബര്‍ 20നായിരുന്നു ജനനം. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി പൊതുരംഗത്തുള്ള രാധാകൃഷ്ണന്‍ ആര്‍എസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













