സാഹസം ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തു വിട്ടു

The video song of the film Sahasam has been released

Aug 7, 2025 - 14:09
 0
സാഹസം ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തു വിട്ടു

സാഹസം ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തു വിട്ടു. യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ  വീഡിയോ സോംഗാണ് പുറത്തിറക്കിയത്. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രമോഷൻ കണ്ടൻ്റാണ് ഈ ഗാനം.ബിബിൻ അശോകൻ്റെ ഈണത്തിൽ സൂരജ് സന്തോഷും, ചിൻമയിയും പാടിയ നറു തിങ്കൾ പൂവേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സൗസൗഹൃദങ്ങളുടേയും ബന്ധങ്ങളുടേയും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ഈ ഗാന പശ്ചാത്തലം. ഗാനത്തിൽ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും വ്യക്തമാക്കുന്നുണ്ട്. ഹ്യൂമർ അക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടന്ന് കാട്ടിത്തരുന്നതാണ് ഈ ഗാനം. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ  പ്രൊഡക്ഷൻ സ്പിൻ്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ്  സംവിധാനം ചെയ്തത്. നരേൻ, ബാബു ആൻ്റണി, അൽത്താഫ് സലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0