സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ ഡ്രമാറ്റിക് ഡെത്ത് പ്രദർശനത്തിനെത്തി

A Dramatic Death, written and directed by Zaheer Ali, has been released

May 16, 2025 - 11:19
 0
സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ ഡ്രമാറ്റിക് ഡെത്ത് പ്രദർശനത്തിനെത്തി

സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എ ഡ്രമാറ്റിക് ഡെത്ത് പ്രദർശനത്തിനെത്തി. എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എ ഡ്രമാറ്റിക്ക് ഡെത്ത്   എന്ന ചിത്രത്തിൽ നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്,രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം,ധ്വനി  കെ.കെ.സാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്നു. നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി,മഞ്ജു,വിദൃ മുകുന്ദൻ, അനൂജ് കെ.സാജൻ തുടങ്ങിയവരാണ് മറ്റു നടിനടന്മാർ. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0