സംവിധായകൻ നിസാർ അന്തരിച്ചു. 65 വയസ്സായിരുന്നു
Director of many excellent films, Nisar, has passed away. He was 65 years old
സംവിധായകൻ നിസാർ അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 65 വയസ്സായിരുന്നു. മിമിക്രി കലാകാരന്മാർ ഉൾപ്പടെ ധാരാളം നവാഗത പ്രതിഭകൾക്ക് സിനിമയിൽ അവസരം നൽകിയ വ്യക്തിയാണ് നിസാർ. ഫെഫ്കയുടെ ആദ്യ ചിത്രമായ സുദിനം , ത്രീമെൻ ആർമി , തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തി അഞ്ചിലേറെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെറിയ ബഡ്ജറ്റിൽ , വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് മുഖ്യധാര സിനിമകൾ ഒരുക്കി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. കെ കെ ഹരിദാസ് , ലാൽ ജോസ് , അൻവർ റഷീദ് , മാർത്താണ്ഡൻ തുടങ്ങി സമ്പന്നമായ ശിഷ്യനിരയുണ്ട് അദ്ദേഹത്തിന്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













