ശശി തരൂർ എം പി വീണ്ടും വിദേശത്തേക്ക്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും

Shashi Tharoor MP is going abroad again. He will visit countries like the UK and Russia

Jun 21, 2025 - 11:00
 0
ശശി തരൂർ എം പി വീണ്ടും വിദേശത്തേക്ക്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും

ശശി തരൂർ എം പി യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. വിദേശകാര്യ പാർലമെൻ്ററി സമിതി അധ്യക്ഷനെന്ന നിലയിൽ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂർ വിവരിക്കാനായി പോയ എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു ശശി തരൂർ. അതിന്റെ ഭാഗമായി അമേരിക്ക,പനാമ, ഗയാന, ബ്രസീൽ കൊളംബിയ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. അതിന് ശേഷമാണിപ്പോൾ ശശി തരൂർ വീണ്ടും വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നത്. വിദേശ പര്യടനം നടത്തി തിരിച്ചെത്തിയ തരൂരിന്റെ പ്രസ്താവനകൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടി സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമായിട്ടായിരുന്നു തരൂർ വിദേശ പര്യടന വേളയിൽ നടത്തിയ പല പ്രസ്താവനകളും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0