വന്യജീവി ആക്രമണത്തിന് പരിഹാരം അനിവാര്യം. പുതിയ പദ്ധതിയുമായി സർക്കാർ
A solution to wildlife attacks is essential. Government with a new plan
ജനവാസ മേഖലയിൽ വന്യജീവി ആക്രമണം ദിനംപ്രതി വര്ധിക്കുകയാണ്. ശാശ്വത പരിഹാരമെന്ന നിലയിൽ സർക്കാർ വിവിധ പദ്ധതികള്‍ കിഫ്ബി വഴി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സൗരോര്‍ജ വേലി മുതല്‍ വനമേഖലയില്‍ ഉള്ള കുടുംബങ്ങളുടെ മാറ്റിപ്പാര്‍പ്പിക്കല്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. തെന്‍മല, പുനലൂര്‍,തിരുവനന്തപുരം, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളിലായി 1.51 കോടി രൂപ ചെലവില്‍ 95 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സൗരോര്‍ജ വേലി കിഫ്ബി പദ്ധതി വഴി നിര്‍മിക്കുകയാണ്. 80.20 ലക്ഷം രൂപ ചെലവിട്ട് ഇതിനോടകം 94.22 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏറ്റവും വിജയകരവും ചിലവ് കുറഞ്ഞതുമായ മാര്‍ഗമാണ് ഇത്. കിഫ്ബി ഫണ്ടിംഗ്, നബാര്‍ഡ് ഫണ്ടിംഗ്, എംഎല്‍എമാരുടെ ഫണ്ടുകള്‍ എന്നിവയില്‍ നിന്ന് തുക അനുവദിക്കുന്നുണ്ട്. വയനാടിന് വയനാട് പാക്കേജ് എന്ന പ്രത്യേക ഫണ്ട് ഉണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











