മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായി ഡിജിസിഎ കണ്ടെത്തല്‍
DGCA finds that three Airbus aircraft operated in violation of protocol. Reuters reported the news citing a DGCA report
മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായി ഡിജിസിഎ കണ്ടെത്തല്‍. ഡിജിസിഎയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതായെന്നാണ് കണ്ടെത്തല്‍. എ 320 എന്ന എയര്‍ബസ് വിമാനം ഒരു മാസം വൈകി മെയ് 15നാണ് സര്‍വീസ് നടത്തിയത്. ഈ ഒരു മാസത്തിനിടെ വിമാനം ഉപയോഗിച്ച് എയര്‍ ഇന്ത്യ ദുബായ്, റിയാദ്, ജിദ്ദ എന്നിവടങ്ങളില്‍ സര്‍വീസ് നടത്തി. മറ്റൊരു വിമാനം എസ്‌കേപ്പ് സ്ലൈഡറിന്റെ അറ്റകുറ്റപണി നടത്താതെ സര്‍വീസ് നടത്തി. മെയിന്റനന്‍സ് എഞ്ചിനീയറാണ് എസ്‌കേപ്പ് സ്ലൈഡറിന് തകരാര്‍ ഉള്ളതായി കണ്ടെത്തിയത്. കൂടാതെ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന എ319 എന്ന എയര്‍ബസ് വിമാനം സര്‍വീസ് വൈകിയത് മൂന്ന് മാസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ഇന്ത്യ ഇതുസംബന്ധിച്ചു പ്രതികരണം നടത്തിയിട്ടില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













