മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന് അന്തരിച്ചു
Veteran Congress leader C.V. Padmarajan passed away in Kollam on Wednesday.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന് അന്തരിച്ചു. 93 വയസായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനും കൊല്ലം ജില്ല ഗവണ്മെന്റ് പ്ലീഡറുമായിരുന്നു. 1931 ലാണ് ജനനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. വസന്തകുമാരിയാണ് ഭാര്യ. സജി, അനി എന്നിവര്‍ മക്കളാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













