മലയാളികൾ തന്നെ അത്ര എളുപ്പത്തിൽ ഉപേക്ഷിക്കില്ലെന്ന് ജനപ്രിയനായകൻ ദിലീപ്
Popular hero Dileep said that Malayalis will not give up on him easily.
മലയാളികൾ തന്നെ അത്ര എളുപ്പത്തിൽ ഉപേക്ഷിക്കില്ലെന്ന് ജനപ്രിയനായകൻ ദിലീപ്. തനിക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു നടൻ. ആളുകൾ പറയും ഞാൻ എപ്പോഴും ദുഃഖിതനാണെന്ന്. മലയാളികൾ തന്നെ കൈവിടില്ലെന്നും ദിലീപ് വ്യക്തമാക്കി.സത്യസന്ധമായി ക്യാമറക്ക് മുന്നിൽ നിന്ന് സിനിമ അഭിനയവുമായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നത്. പുത്തൻ ജനറേഷനൊപ്പം ജോലി ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്.
വർഷങ്ങൾക്ക് ശേഷം ജനപ്രിയ നായകൻ ദിലീപിനെ തിരിച്ചുകൊണ്ടുവരുന്ന ചിത്രമായാണ് പ്രിൻസ് ആൻഡ് ഫാമിലി ചിത്രത്തെ ആരാധകർ കാണുന്നത്. കുടുംബബന്ധത്തിന്റെ കഥ പറയുന്ന സിനിമകളോട് ദിലീപിന് ഒരു പ്രത്യേക താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ 'പ്രിൻസ് ആൻഡ് ഫാമിലിയെന്ന ഫുൾ എന്റെർറ്റൈനർ ഉണ്ടായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













