മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി മോഷണം നടത്തേണ്ടി വന്ന പിതാവ്
Such is the story of Yu Haibo from Jilin, a northeastern province in China
സാഹചര്യങ്ങളാണ് മനുഷ്യനെ നല്ലവനും ചീത്തയാളുമാക്കുന്നത്. അത്തരമൊരു കഥയാണ് ചൈനയിലെ വടക്ക് കിഴക്കന്‍ പ്രവിന്‍സായ ജിലിനിലെ യു ഹൈബോന്റെ കഥ. മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി മോഷണം നടത്തേണ്ടി വന്ന പിതാവ്. ഒടുവിൽ പോലീസ് പിടിയിലായി. മകന്‍റെ മരണവേളയില്‍ ജയിലിലും. ചൈനയിലെ വടക്ക് കിഴക്കന്‍ പ്രവിന്‍സായ ജിലിനിലാണ് സംഭവം.11 വയസുള്ള മകന്‍ ജിയായുവിന്‍റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനാണ് 29 കാരനായ യു ഹൈബോ മോഷണം നടത്തിയത്. ഷെഫായും വെല്‍ഡറായും ജീവിതം തുടങ്ങുന്നതിനിടെയാണ് യു ഹൈബോന്റെ വിവാഹം. 2014 ല്‍ ആദ്യ കുട്ടി ജിയായു ജനിച്ചു. എന്നാല്‍, മൂന്നമത്തെ വയസില്‍ അവനില്‍ കാന്‍സര്‍ രോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കുടുംബം കൂടുതല്‍ നല്ല ചികിത്സ തേടി ടിയാന്‍ജിനിലേക്ക് താമസം മാറി. വീട് വിറ്റു. ഒപ്പം ഒരു ദിവസം തന്നെ പല ജോലികൾ ചെയ്തും മകന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ അദ്ദേഹം പാടുപെട്ടു.
കൊവിഡിനെ തുടര്‍ന്ന് ജോലി ഇല്ലാതിരിക്കുമ്പോൾ റോഡ് സൈഡിലെ ട്രാന്‍സ്ഫോമറില്‍ നിന്നും ചെമ്പ് കമ്പി മോഷ്ടിച്ച് വിറ്റ് പണം കണ്ടെത്താന്‍ ഒരു സുഹൃത്ത് ഉപദേശിച്ചത്. പക്ഷേ, രണ്ട് മാസങ്ങൾക്ക് ശേഷം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷയാണ് യു ഹൈബോയ്ക്ക് കോടതി വിധിച്ചത്. തനിക്ക് അപ്പോ അത് നിയമവിരുദ്ധമെന്ന് തോന്നിയില്ല. അവന് വേണ്ടി എന്തെങ്കിലും ചെയ്യണമായിരുന്നു.' യു ഹൈബോ പറഞ്ഞു. ഭര്‍ത്താവ് ജയിലില്‍ ആയതോടെ ഭാര്യ പല പണികൾ നോക്കി മകന്‍റെ ചികിത്സയുമായി മുന്നോട്ട് പോയി. പിന്നാലെ ജിയായു മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണശേഷം അച്ഛൻറെ അടുത്ത് നില്‍ക്കാനായി തന്‍റെ ചിതാഭസ്മം ജിങ്‍യുവാന്‍ടാന്‍ തടകത്തില്‍ ഒഴുക്കണമെന്ന് ജിയായു ആവശ്യപ്പെട്ടിരുന്നു. ഇന്ന് ആഴ്ചയിൽ മകനെ കാണാൻ യു ഹൈബോ ഇവിടെയെത്തും. ഈ അച്ഛന്റെയും മകന്റെയും കഥ ചൈനീസ് ജനതക്ക് പരിചിതമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













