നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം സോണിയ ഗാന്ധി ആശുപത്രിവിട്ടു

Sonia Gandhi discharged from hospital after four days of treatment

Jun 20, 2025 - 14:22
 0
നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം സോണിയ ഗാന്ധി ആശുപത്രിവിട്ടു

സോണിയ ഗാന്ധി ആശുപത്രിവിട്ടു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുതിർന്ന കോൺഗ്രസ് നേതാവ് ആശുപത്രി വിട്ടത്. ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.സോണിയ ഗാന്ധിയെ ഞായറാഴ്ചയാണ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളാണ് നൽകിയിരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0